കുമരകം: മഴ കനത്തതോടെ ചന്തക്കവലയിൽ വൻവെള്ളക്കെട്ട്. ചളിവെള്ളം നിറഞ്ഞ വെള്ളക്കെട്ടിലൂടെ നടക്കാനാവാതെ നാട്ടുകാർ ദുരിതത്തിൽ. വള്ളാറപ്പള്ളിയുടെ കുരിശുംതൊട്ടിക്ക് ഇരുവശവും ഓട്ടോ സ്റ്റാൻഡിന് എതിർവശത്തുമാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നത് പതിവാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ചന്തക്കവലയിലെ കുഴികൾ ഒടുവിൽ ഇന്‍റർലോക്ക് പാകി പരിഹരിച്ചിരുന്നു. മഴ തുടർച്ചയായി പെയ്തിറങ്ങിയതോടെ ഇവിടം വെള്ളക്കെട്ടിലാവുകയായിരുന്നു. ഇന്‍റർലോക്ക് പാകിയതിന്‍റെ കിഴക്കുവശം ഉയർന്നുനിൽക്കുന്നതിനാൽ ഒഴുകിവരുന്ന മഴവെള്ളം റോഡിലൂടെ എതിർവശത്തുള്ള തോട്ടിലേക്ക് പോകാത്തതാണ് വെള്ളക്കെട്ടിന് പ്രധാനകാരണം. ഇന്‍റർലോക്ക് റോഡിന് കിഴക്കുവശത്ത് കുരിശുംതൊട്ടിവരെ നീട്ടുകയാണെങ്കിൽ പരിഹാരമാകുമെന്ന് വ്യാപാരികൾ പറയുന്നു. കാറ്റിലും മഴയിലും വീട് തകർന്നു; നിർധന കുടുംബം ദുരിതത്തിൽ തലയോലപ്പറമ്പ്: കാറ്റിലും മഴയിലും വീട് തകർന്നതിനെ തുടർന്ന് നിർധന കുടുംബത്തിന് തലചായ്ക്കാനിടമില്ലാതായി. ചെമ്പ് പഞ്ചായത്ത് 15ആം വാർഡിൽ കാട്ടിക്കുന്ന് തുരുത്തിൽ ചിറത്തറയിൽ രമണന്‍റെ ഓടുമേഞ്ഞ വീടാണ് ബുധനാഴ്ച രാവിലെ 11ഓടെ തകർന്നത്. ഈസമയം അസുഖബാധിതനായ രമണനും സ്കൂൾ വിദ്യാർഥികളായ രണ്ടുമക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബാർബർ തൊഴിലാളിയായിരുന്ന രമണൻ ഹൃദ്രോഗബാധയെ തുടർന്ന് രണ്ടുവർഷമായി ചികിത്സയിലാണ്. ഭാര്യ കൂലിപ്പണിയെടുത്തുകിട്ടുന്ന വരുമാനംകൊണ്ടാണ് നിർധനകുടുംബം കഴിഞ്ഞു പോകുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായി രമണൻ വീടുനിർമാണം ആരംഭിച്ചെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം മുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായധനം അനുവദിക്കുന്നതിനായി രമണൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പടം:KTL Vkm house കാറ്റിലും മഴയിലും തകർന്ന രമണന്‍റെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.