കേരള പേപ്പർ പ്രൊഡക്​ട്​സ് ലിമിറ്റഡിന്‍റെ പ്രവർത്തനോദ്ഘാടനം ഇന്ന്​

കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്​സ്​ ലിമിറ്റഡിന്‍റെ പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടലാസ് ഉൽപാദനത്തിന്‍റെ സ്വിച്ച് ഓണും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ, ഉമ്മൻ ചാണ്ടി എന്നിവർ വിശിഷ്ടാതിഥികളാകും. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, കെ.പി.പി.എൽ ചെയർമാനും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, സ്പെഷൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും. ആദ്യ റീൽ പേപ്പറിന്‍റെ ഉൽപാദനവും വ്യാഴാഴ്ച നടക്കും. രണ്ടുമാസത്തിനുശേഷമാകും വ്യവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനം ആരംഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.