'സില്‍വര്‍ ലൈന്‍ പൂര്‍ണമായി ഉപേക്ഷിക്കേണ്ടിവരും'

കോട്ടയം: സില്‍വര്‍ലൈന്‍ പദ്ധതി സർക്കാറിന് ഉപേക്ഷിക്കേണ്ടിവരുമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും കെ-റെയില്‍ വിരുദ്ധ ജനകീയസമിതി ജില്ല രക്ഷാധികാരിയുമായ വി.ജെ. ലാലി. കെ-റെയില്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി സർക്കാറിനെ തള്ളിപ്പറയുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളുതുരുത്തിയില്‍ കൂട്ടിയിട്ടിരിക്കുന്ന സില്‍വര്‍ലൈന്‍ കല്ലുകള്‍ക്ക് മുകളില്‍ റീത്തുസമര്‍പ്പിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. ജനകീയസമിതി രക്ഷാധികാരി മിനി കെ.ഫിലിപ്, സംസ്ഥാന കണ്‍വീനര്‍ ഇ.വി. പ്രകാശന്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വര്‍ഗീസ് ആന്‍റണി, റോസ്‌ലിന്‍ ഫിലിപ്, മുരളീകൃഷ്ണന്‍, രതീഷ് രാജന്‍, ബിജു തോമസ് എന്നിവര്‍ സംസാരിച്ചു. കെ-റെയില്‍ കല്ലിടല്‍ സമരവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കാൻ സർക്കാർ തയാറാവണമെന്ന് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു. ഫോട്ടോ: KTL Reeth കെ-റെയില്‍ കുറ്റികളില്‍ ജനകീയ സമിതി രക്ഷാധികാരിയും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവുമായ വി.ജെ. ലാലി റീത്ത്​ സമര്‍പ്പിച്ച്​ പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.