-- പരസ്യതാത്പര്യം.. must-- കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 'മേരീക്വീൻസ് മൈൻഡ് കെയർ' എന്നപേരിൽ ശിശുസൗഹൃദ ചൈൽഡ് ഡെവലപ്മെന്‍റ്, കൗൺസലിങ് സെന്‍റർ ആരംഭിച്ചു. സിനിമ നടി മീനാക്ഷി അനൂപ് ഉദ്‌ഘാടനം നിർവഹിച്ചു. ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ, ജോയന്‍റ് ഡയറക്ടർമാരായ ഫാ. മാർട്ടിൻ മണ്ണാനാൽ, ഫാ. ബോബിൻ കുമരേട്ട്, പാസ്റ്ററൽ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം എന്നിവർ പങ്കെടുത്തു. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന സെന്‍റിൽ ഡോക്ടർമാർ ഉൾപ്പെടെ വിദേശത്തുനിന്നടക്കം പരിശീലനം നേടിയ കൗൺസിലർമാരുടെ സേവനം ലഭ്യമാകും. കുട്ടികളിലെ മാനസിക വളർച്ച സംബന്ധിച്ച പ്രശ്നങ്ങൾ, പഠന, വളർച്ച വൈകല്യങ്ങൾ, നാഡീസംബന്ധമായ വ്യതിയാനങ്ങൾ തുടങ്ങിയവക്കായി വിവിധ തെറപ്പികളും മറ്റ് പരിശോധനകളും ലഭ്യമാണ്. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും മുതിർന്നവർക്കും ദമ്പതികൾക്കുമുള്ള കൗൺസലിങ് സേവനങ്ങൾ, എന്നിവയും ഇവിടെ ലഭ്യമാകുമെന്ന് സെന്‍റർ ഡയറക്ടർ ഡോ. തോമസ് മതിലകത്ത് അറിയിച്ചു. ഫോൺ: 8281598176. പടം KTL Mary queens കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പുതുതായി ആരംഭിച്ച മേരീക്വീൻസ് മൈൻഡ് കെയർ വിഭാഗത്തിന്‍റെ ഉദ്‌ഘാടനം സിനിമ നടി മീനാക്ഷി അനൂപ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.