ഇടമറുക് ആശുപത്രിയിൽ സായാഹ്ന ഒ.പി തുറന്നു

ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമന ഗോപാലൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കുര്യൻ നെല്ലുവേലിൽ അധ്യക്ഷതവഹിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക്​ രണ്ടുമുതൽ ഒ.പി പ്രവർത്തിക്കും. ഈരാറ്റുപേട്ട നഗരസഭ ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏട്ട്​ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കും. രണ്ടുകോടിയോളം മുടക്കി ഇടമറുക് ആശുപത്രിയോട് ചേർന്ന് പണിയുന്ന കെട്ടിടം ആറുമാസത്തിനകം പൂർത്തിയാകും. കൂടാതെ ആശുപത്രിയോട് ചേർന്ന് 70 ലക്ഷം മുടക്കി ഐസൊലേഷൻ വാർഡിന്‍റെ പണികളും ഉടൻ തുടങ്ങും. കൂടാതെ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ സബ് സെന്‍റർ ആരംഭിക്കുന്നതിനുവേണ്ട നടപടിക്ക്​ തുടക്കമിട്ടതായും ആശുപത്രി അധികൃതർ പറഞ്ഞു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ തോമസ് വി.വടക്കൽ മുഖ്യപ്രഭാഷണവും നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ജെറ്റോ ജോസ്, മറിയാമ്മ ഫെർണാണ്ടസ്, മെഡിക്കൽ ഓഫിസർ ഡോ. സരള ജോയി സക്കറിയ, സ്ഥിരംസമിതി അധ്യക്ഷന്മാരായ മേഴ്സി മാത്യു, ആർ. ശ്രീകല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജോസ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ അനുരാഗ്, ബിൻസി ടോമി, ബിജു സോമൻ, ജോസുകുട്ടി ജോസഫ്, അലക്സ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.