എരുമേലിയിൽ പഴകിയ മത്സ്യം പിടികൂടി

എരുമേലി: ആരോഗ്യവകുപ്പ് എരുമേലിയിലെ മത്സ്യവിൽപന ശാലകളിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. 50 കിലോ മത്സ്യമാണ് ആരോഗ്യവകുപ്പ് കണ്ടെടുത്തത്. പുഴുവരിച്ച നിലയിലായിരുന്ന പലതും. എട്ട് കടകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ പ്രവർത്തിച്ച അഞ്ച് കടകൾക്ക് നോട്ടീസ് നൽകി. ലൈസൻസുകൾ ഇല്ലാത്തതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതുമായ കടകൾക്കാണ് നോട്ടീസ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.