വിളവെടുക്കാറായ മീനുകള്‍ കൂട്ടത്തോടെ ചത്തു

നെടുകുന്നം: വിളവെടുപ്പിന് പാകമായ 2000ഓളം മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മാന്തുരുത്തി ഊത്തപ്പറക്കല്‍വീട്ടില്‍ രഞ്ജിത്, മഴുക്കാട്ടില്‍ ശ്രീജിത് എന്നിവര്‍ ചേര്‍ന്ന് കല്ലോയിലെ പാറമടക്കുളത്തില്‍ വളര്‍ത്തിയിരുന്ന തിലോപ്പിയ മീനുകളാണ് കൂട്ടത്തോടെ ചത്തത്. ചൊവ്വാഴ്ച രാവിലെ തീറ്റ കൊടുക്കാനായി എത്തിയപ്പോള്‍ മീനുകളെ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് വെള്ളത്തിന്‍റെ പി.എച്ച് മൂല്യം പരിശോധിച്ചെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. കുളത്തില്‍ ആരെങ്കിലും വിഷം കലര്‍ത്തിയതാകാം കാരണമെന്നാണ് ഇവര്‍ പറയുന്നത്. വെള്ളത്തിന്‍റെ സാമ്പിള്‍ പരിശോധനക്കായി ഫിഷറീസ് ഓഫിസിലേക്ക് അയച്ചു. 15 ദിവസം കഴിഞ്ഞ് വിളവെടുപ്പ് നടത്താനിരിക്കുകയായിരുന്നു ഇവര്‍. ലക്ഷങ്ങളുടെ നഷ്​ടമാണുണ്ടായതെന്ന് ഇവർ പറഞ്ഞു. പടം കല്ലോലി പാറക്കുളത്തില്‍ വളര്‍ത്തിയിരുന്ന മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.