സംവരണനയം പൊളിച്ചെഴുതണം -വാധ്യായർ മഹാസഭ

കോട്ടയം: ബ്രിട്ടീഷ് ഭരണക്കാർ നിലനിർത്തിയ ജാതീയപട്ടികയും സാമുദായിക സംവരണവും മാറിവരുന്ന സർക്കാറുകൾ നടപ്പിലാക്കുകയാണെന്നും അന്ന് സർക്കാർ പട്ടികയിൽ ഉൾപ്പെടാത്ത സമൂഹങ്ങൾ പുറത്തുനിൽക്കുന്നത് നീതീകരിക്കാനാവില്ലെന്നും വാധ്യായർ മഹാസഭ സംസ്ഥാന ജനറൽ കൗൺസിൽ. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മണിബാലൻ മാവേലിക്കര അധ്യക്ഷതവഹിച്ചു. പി.കെ. സോമദാസ് വെട്ടിക്കവല, സുമതി കല്ലൂർക്കാട്, സജീവ് പാലാ, സുരേന്ദ്രൻ കണ്ണൂർ, ശിശുപാലൻ തിരുവനന്തപുരം, സുനിൽ തിരൂർ, ടി.എസ്. മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. തമ്പിരാജ് തൃശൂർ, സിബി കൊടുങ്ങല്ലൂർ, ഡോ. അജിത്കുമാർ കൊല്ലം, വസന്തകുമാർ എറണാകുളം, ശശി കോട്ടയം, ശശാങ്കൻ വർക്കല, ബിജു അഴീക്കോട്, സജിത് വളപട്ടണം, പ്രിജിത് നൂറനാട് എന്നിവർ സംസാരിച്ചു. KTL VZR 4 Vadhyar Mahasabha ചിത്രവിവരണം വാധ്യായർ മഹാസഭ സംസ്ഥാന ജനറൽ കൗൺസിൽ സമാപനസമ്മേളനത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.