കൊച്ചി: രാജ്യദ്രോഹക്കുറ്റങ്ങൾ ചുമത്തി നിരപരാധികളെ ജയിലിലടക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് പെരുമ്പാവൂരിൽ ചേർന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന ആലോചനസഭ അഭിപ്രായപ്പെട്ടു. ജുഡീഷ്യറി സംവിധാനത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. തീവ്രസ്വഭാവമുള്ള സംഘടനകൾ ജുഡീഷ്യറി സംവിധാനത്തെ ക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി യുവാക്കൾക്കിടയിൽ നിരാശ വളർത്താൻ ശ്രമിക്കുകയാണ്. മനുഷ്യരെയും മതത്തെയും ഭിന്നിപ്പിക്കുന്നതിനെതിരെ വിവേകമതികൾ ഒന്നിക്കണം. കേരളത്തിൽ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം സ്ത്രീസമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെ പിറകോട്ടുവലിക്കാൻ ശ്രമിക്കുന്ന സമസ്ത നിലപാട് അപലപനീയമാണ്. പെണ്ണിന് പള്ളിയും പള്ളിക്കൂടവും നിഷേധിച്ച പൗരോഹിത്യത്തിന്‍റെ സ്ത്രീവിരുദ്ധത ആവർത്തിക്കുന്നത് മുസ്‌ലിം സമൂഹത്തിന് അപമാനമാണ്. മുസ്‌ലിം സംഘടനകൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് കാറ്റിൽ പറത്തി വഖഫ് ബോർഡിൽ അനധികൃത നിയമനം നടത്തിയത് സർക്കാർ ഒളിച്ചുകളി തെളിയിക്കുന്നതാണെന്നും കെ.എൻ.എം കുറ്റപ്പെടുത്തി. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഡിസംബർ അവസാനം കോഴിക്കോട്ട് നടത്താൻ സഭ അംഗീകാരം നൽകി. സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, അബ്ദുറഹ്മാൻ മദനി പാലത്ത്, എ. അസ്ഗർ അലി, ഡോ.എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ.പി.പി. അബ്ദുൽ ഹഖ്, സി. മുഹമ്മദ് സലീം സുല്ലമി, എം. സ്വലാഹുദ്ദീൻ മദനി, ഡോ. സുൾഫിക്കർ അലി, അബ്ദുൽ ഹസീബ് മദനി എന്നിവർ സംസാരിച്ചു. ഫോട്ടോ Ekg KNM: കെ.എൻ.എം സംസ്ഥാന ആലോചനസഭ പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.