ബംഗളൂരു: മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവാദങ്ങൾക്കിടെ കർണാടകയിൽ അനധികൃതമായി നിർമിച്ച ക്രിസ്ത്യൻ പള്ളികൾ ഇടിച്ചുനിരത്തണമെന്ന വിവാദ പ്രസ്താവനയുമായി ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്. മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉച്ചഭാഷിണികളിലൂടെ ഹിന്ദു ഭക്തിഗാനങ്ങൾ കേൾപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രമോദ് മുത്തലികിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൈസൂരുവിൽ നടന്ന പരിപാടിക്കിടെ പ്രകോപന പ്രസ്താവനയുമായി തീവ്രഹിന്ദുത്വ സംഘടന നേതാവായ പ്രമോദ് മുത്തലിക് രംഗത്തെത്തിയത്. നിർബന്ധപൂർവം ആയിരക്കണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മതത്തിലേക്ക് മതം മാറ്റുന്നുണ്ടെന്ന് പ്രമോദ് മുത്തലിക് ആരോപിച്ചു. സ്വാധീനിച്ചും നിർബന്ധിച്ചുമാണ് ഇത്തരം മതമാറ്റം നടക്കുന്നത്. മതപരിവർത്തനത്തിനെതിരെ കർശന നിയമം കൊണ്ടുവന്നാൽ മാത്രമേ ഇത് തടയാനാകൂ. ഇതോടൊപ്പം, അനധികൃതമായ നിർമിച്ച ക്രിസ്ത്യൻ പള്ളികൾ ബുൾഡോസറുകൾകൊണ്ട് ഇടിച്ചുനിരത്തണമെന്നും പ്രമോദ് മുത്തലിക് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.