വികസനം അട്ടിമറിക്കാൻ യു.ഡി.എഫും ബി.ജെ.പിയും കൈകോർക്കുന്നു -സി.കെ. ശശിധരൻ

കിടങ്ങൂർ: കേരള വികസനം അട്ടിമറിക്കാൻ യു.ഡി.എഫും ബി.ജെ.പിയും കൈകോർക്കുകയാണെന്ന്​ സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ. കെ-റയിൽ നടപ്പിലാക്കാൻ എൽ.ഡി.എഫ് ഘടകകക്ഷിയെന്ന നിലയിൽ സി.പി.ഐ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, അത് പൊലീസിനെ ഉപയോഗിച്ച് ബലമായി നടപ്പാക്കാൻ ശ്രമിക്കുന്നതിനോട് സി.പി.ഐ യോജിക്കുന്നില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുവേണം ഇത് നടപ്പാക്കാൻ. കിടങ്ങൂരിൽ സി.പി.ഐ ലോക്കൽ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറിയക് തോമസ് കാക്കനാട്ട് അധ്യക്ഷതവഹിച്ചു. പി.കെ. സോമനാഥൻ പതാക ഉയർത്തി. ബിനു അറയ്​ക്കൽ രക്തസാക്ഷി പ്രമേയവും ജോ മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഫ്ലോറൻസ് നൈറ്റിങ് ഗേൾ അവാർഡ് ലഭിച്ച ഷീല റാണിയെ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ബാബു കെ.ജോർജ് ആദരിച്ചു. അശോകൻ പൂതമന, ജോസ്കുട്ടി ജേക്കബ്, പി.കെ. ഷാജകുമാർ, അഡ്വ. പയസ് രാമപുരം, വി.ആർ. ശശികുമാർ, എൻ.എസ്. സന്തോഷ്‌ കുമാർ, വിനീത് പി.വിജയൻ എന്നിവർ സംസാരിച്ചു. സിറിയക് തോമസിനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.