ഏഴാച്ചേരി: കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഈ മാസം 21, 22 തീയതികളില്‍ ഇരട്ടമഹാലക്ഷാര്‍ച്ചന നടക്കും. ഇതിന്‍റെ ഭാഗമായുള്ള വിളംബരയാത്ര 20ന് രാവിലെ 7.30ന് ഇടപ്പാടി ശ്രീആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികള്‍ ദീപം തെളിക്കും. വൈകീട്ട് കാവിന്‍പുറം ക്ഷേത്രത്തില്‍ സന്ദേശയാത്ര സമാപിക്കും. സൂര്യകാലടിമന നേതൃസ്ഥാനീയന്‍ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ക്ഷേത്രത്തില്‍ ഇരട്ടമഹാലക്ഷാര്‍ച്ചന നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.