കായികതാരങ്ങൾക്ക്​ അവാർഡ്​ വിതരണം ചെയ്തു

കോട്ടയം: കേരളത്തിലെ കായികതാരങ്ങൾ രാജ്യത്തിനകത്ത് മാത്രം ഒതുങ്ങിനിൽക്കാതെ അന്താരാഷ്ട്ര തലത്തിലേക്ക് കുതിച്ചുയരണമെന്ന് മന്ത്രി വി.എൻ. വാസവൻ. ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ വിജയം നേടിയ കായികതാരങ്ങൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ നൽകുന്ന കാഷ് അവാർഡ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അയ്മനം ബാബു എൻഡോവ്മൻെറ് അവാർഡ് ജേതാവ് അനുമരിയ അടക്കം 16 കായിക പ്രതിഭകൾക്കുള്ള കാഷ് അവാർഡ് മന്ത്രി കൈമാറി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടിവ് അംഗം കെ.ആർ. ഷാജി, സെക്രട്ടറി രഞ്ജിനി രാമകൃഷ്ണൻ, മാന്നാനം സെന്‍റ്​ എഫ്രേംസ് എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമി മാനേജർ ഫാ. ആന്‍റണി കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു. KTL SPORTS COUNCIL- ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ വിജയം നേടിയതിന് ജില്ല സ്പോർട്സ് കൗൺസിലിന്‍റെ കാഷ് അവാർഡ് ലഭിച്ച ജില്ലയിലെ കായികതാരങ്ങൾ മന്ത്രി വി.എൻ. വാസവനൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.