മാനന്തവാടി: കൊട്ടിയൂർ ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച് മുതിരേരി ശിവക്ഷേത്രത്തിൽനിന്ന് കൊട്ടിയൂരിലേക്ക് വാൾ എഴുന്നള്ളിച്ചു. വൈശാഖ മഹോത്സവത്തിന്‍റെ പ്രധാന ചടങ്ങാണ് മുതിരേരി വാളെഴുന്നള്ളത്. കൂത്തുപറമ്പ് എടയാർ മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരിയാണ് ഞായറാഴ്ച വൈകീട്ട് 4.15ഓടെ വാളുമായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ 17 വർഷമായി കൊട്ടിയൂരിലേക്ക് വാൾ എഴുന്നള്ളിക്കുന്നത് ഇദ്ദേഹമാണ്. ഞായറാഴ്ച ഉച്ചക്കുശേഷം സുരേഷ് നമ്പൂതിരി ദേഹശുദ്ധി വരുത്തി ശിവലിംഗം മൂടാനുള്ള തുളസിയിലകൾ തീർഥം തളിച്ച് ശുദ്ധമാക്കി. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവഭഗവാനും ഉപദേവതമാരായ ഭഗവതിക്കും അയ്യപ്പനും നിവേദ്യം സമർപ്പിച്ചു. തുളസിയില മൂടിയ ബിംബത്തിൽ നിന്ന് വാൾ വലിച്ചെടുത്ത് ഒറ്റത്തവണ ക്ഷേത്രത്തിനു വലംവെച്ചശേഷം വാളുമായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇതിനുശേഷം ആദിവാസി മൂപ്പൻ മുള്ളുവേലി കൊണ്ട് ക്ഷേത്രം അടച്ചു. ഇനി കൊട്ടിയൂരിലെ തൃക്കലശാട്ടത്തിനുശേഷം ചിത്ര നാളിൽ വാൾ തിരിച്ചെത്തിക്കുംവരെ ക്ഷേത്രം അടച്ചിടും. വാൾ കൊണ്ടുപോയശേഷം സമർപ്പിച്ച നിവേദ്യമായ ചക്കയും പഴവും വിശ്വാസികൾക്ക് പ്രസാദമായി നൽകി. ഞായറാഴ്ച ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി മൂഴിയോട്ടില്ലം സുരേന്ദ്രൻ നമ്പൂതിരി, എടയാർ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. വാളെഴുന്നള്ളത്തുമായി ക്ഷേത്രത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ട്രസ്റ്റി ബോർഡ് ചെയർമാൻ നെല്ലിക്കൽ ചന്ദ്രശേഖരൻ, മുതിരേരി ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് കുട്ടൻ കുറുപ്പൻ പറമ്പിൽ, സെക്രട്ടറി വിദ്യ വിനോദ് മുടപ്ലാവിൽ, സുരേഷ് മലമൂല, ഹരിനാരായണൻ എന്നിവർ നേതൃത്വം നൽകി. SUNWDG1 മുതിരേരി ശിവക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് വാൾ എഴുന്നള്ളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.