ആയുർവേദ മെഡിക്കൽ അസോ. പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പത്തനംതിട്ട: സർക്കാർ -സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) സംസ്ഥാനതലത്തിൽ നൽകുന്ന 2021ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആയുർവേദ ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ മികവുതെളിയിച്ചവർക്ക് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എല്ലാവർഷവും നൽകിവരുന്നതാണ് ഈ പുരസ്കാരങ്ങളെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ എന്നിവർ അറിയിച്ചു. എ.എം.എ.ഐ ഭിഷക് രത്ന പുരസ്കാരത്തിന് (30,000 രൂപ) ചികിത്സ രംഗത്തെ പ്രാവീണ്യം പൊതുസമൂഹത്തിലെ മികവാർന്ന ഇടപെടലുകൾ എന്നിവ പരിഗണിച്ച് കോതമംഗലം നങ്ങേലിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജിങ്​ ഡയറക്ടർ ഡോ. വിജയൻ നങ്ങേലിൽ, എ.എം.എ.ഐ ആര്യ ഔഷധി ഭിഷക് പ്രവീൺ (25,000 രൂപ) പുരസ്കാരത്തിന് കൊല്ലം ആയൂർ ഗവ. ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ജി. ശ്യാമകൃഷ്ണൻ എന്നിവർ അർഹരായി. എ.എം.എ.ഐ-ലെജന്‍റ്​ ഫാർമസ്യൂട്ടിക്കൽസ് ഭിഷക് പ്രതിഭ (25,000 രൂപ) പുരസ്കാരം കൽപറ്റ ദക്ഷ ആയുർ ക്ലിനിക് ആൻഡ് ക്ഷാരസൂത്ര സെന്ററിലെ ഡോക്ടർമാരായ ഡോ. സജ്ന യൂസഫ്, ഡോ. ഷബ്ന ഹാഷ്മി എന്നിവർ പങ്കിട്ടു. ഡോ. എൻ.വി.കെ. വാരിയർ മെമ്മോറിയൽ എ.എം.എ.ഐ ആയുർവേദ പ്രചാരൺ പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിലെ ഇടച്ചേരി ഗവ. ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫിസർ ഡോ. എൻ. രാജേഷ് അർഹനായി. 22ന് പത്തനംതിട്ട ജില്ലയിലെ കുമ്പനാട് ലോയൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന 43മത് സംസ്ഥാന കൗൺസിൽ സമ്മേളനത്തിൽവെച്ച് കാഷ് അവാർഡും ഫലകവും അടങ്ങുന്ന പുരസ്കാരങ്ങൾ നൽകും. ഫോട്ടോ: PTG 10 Dr.Vijayan Nangelil ഡോ. വിജയൻ നങ്ങേലിൽ PTG 11 Dr.G Syamakrishnan ഡോ. ജി. ശ്യാമകൃഷ്ണൻ PTG 12 Dr.Sajna ഡോ. സജ്ന യൂസഫ് PTG 13 Dr.Shabna Hashmi ഡോ. ഷബ്ന ഹാഷ്മി PTG 14 Dr.N.Rajesh ഡോ. എൻ. രാജേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.