ശരദ് പവാറിനെതിരെ ​പ്രചാരണം; മ​റാ​ത്തി അ​ഭി​​നേ​ത്രി കസ്റ്റഡിയിൽ

മും​ബൈ: എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റി​നെ​തി​രെ അ​പ​കീ​​ർ​ത്തി​ക​ര​മാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വെ​ച്ച മ​റാ​ത്തി അ​ഭി​​നേ​ത്രി കേ​ത​കി ചി​റ്റാ​ലെയെ മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സ് കസ്റ്റഡിയിലെടുത്തു. താ​ര​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ.​സി.​പി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​വാ​റി​നെ 'ന​ര​കം കാ​ത്തി​രി​ക്കു​ന്നു', 'അ​ദ്ദേ​ഹം ബ്രാ​ഹ്മ​ണ​ന്മാ​​രെ വെ​റു​ക്കു​ന്നു' തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് പോ​സ്റ്റി​ലു​ള്ള​ത്. ​ ​അ​തി​നി​ടെ, പ​വാ​റി​നെ​തി​രെ ട്വീ​റ്റ് ചെ​യ്ത നാ​സി​ക്കി​ലെ ഫാ​ർ​മ​സി വി​ദ്യാ​​ർ​ഥി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 'ബ​രാ​മ​തി​യു​ടെ ഗാ​ന്ധി​ക്കാ​യി ബ​രാ​മ​തി​യു​ടെ നാ​ഥു​റാം ഗോ​ദ്സെ​യെ സൃ​ഷ്ടി​ക്കേ​ണ്ട സ​മ​യ​മാ​യെ'​ന്നാ​ണ് 23 കാ​ര​നാ​യ നി​ഖി​ൽ ഭാ​​​മ്രെ​യു​ടെ ട്വീ​റ്റി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യ പ​വാ​റി​ന്റെ ത​ട്ട​ക​മാ​ണ് ബ​രാ​മ​തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.