തൊടുപുഴ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രി കെ. രാജൻ, ജില്ലയുടെ ചാർജുള്ള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എല്ലാ വകുപ്പുകളും ജാഗ്രതയോടെ ഇരിക്കണമെന്നും ആവശ്യമായ മുന്നൊരുക്കം സ്വീകരിക്കണമെന്നും നിർദേശം നൽകി. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവക്ക് സാധ്യതയുള്ളതിനാൽ റവന്യൂ പൊലീസ് വകുപ്പുകൾ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര ഒഴിവാക്കണം. ടൂറിസം മേഖലകളിൽ ആവശ്യമായ സുരക്ഷ മുന്നൊരുക്കം ടൂറിസം, ഡി.ടി.പി.സി, ഫോറസ്റ്റ് മുതലായ വകുപ്പുകൾ സ്വീകരിക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ആളുകൾ അതീവ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് മാറുന്നതുവരെ മണ്ണെടുപ്പ് ഖനനം എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. മഴ മാറുംവരെ തോട്ടം മേഖലയിലുള്ള തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥർ നിർബന്ധമായും ഡ്യൂട്ടിക്ക് എത്തണമെന്ന് കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.