കേരള കോണ്‍ഗ്രസ് എം വളര്‍ച്ചയുടെ പാതയില്‍ -ജോസ് കെ.മാണി

മുണ്ടക്കയം: വാര്‍ഡുതലം മുതലുള്ള പുനഃസംഘന പൂര്‍ത്തിയായപ്പോൾ​ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വലിയ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് എം മാറിയെന്ന്​ ജോസ്​ കെ.മാണി എം.പി. കഴിഞ്ഞ കാലഘട്ടങ്ങളിലുണ്ടായിരുന്നതിനെക്കാള്‍ അഞ്ചിരട്ടിയോളം അംഗങ്ങളെ വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും ഉദ്​ഘാടനം ചെയ്യുകയായിരുന്നു ജോസ്. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം, സംസ്ഥാന ഓഫിസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ലോപ്പസ് മാത്യു, ജോര്‍ജുകുട്ടി അഗസ്തി, തോമസുകുട്ടി മുതുപുന്നക്കല്‍, ജാൻസ് വയലിക്കുന്നേൽ, ഡയസ് കൊക്കാട്ട്, സോജൻ ആലക്കുളം, ജോണിക്കുട്ടി മഠത്തിനകം, സ്കറിയാച്ചന്‍ ചെമ്പകത്തുങ്കല്‍, കെ.ജെ. തോമസ് കട്ടക്കല്‍, പി.എസ്. സെബാസ്റ്റ്യന്‍ പാംബ്ലാനി, ചാര്‍ളി കോശി എന്നിവര്‍ സംസാരിച്ചു. അഡ്വ. സാജൻ കുന്നത്ത് നിയോജകമണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.