പുസ്തക പ്രകാശനം

വാഴൂർ: ഇളമ്പള്ളി വട്ടക്കുഴിക്കൽ കുടുംബകൂട്ടായ്മയിലെ അംഗം വട്ടക്കുഴിക്കൽ വി.ടി. ആന്‍റണിയുടെയും അച്ചാമ്മ ആന്‍റണിയുടെയും 60ാം വിവാഹവാർഷികാഘോഷ ഭാഗമായി 'ഓർമത്താളുകൾ' പുസ്തകം പ്രകാശനം ചെയ്തു. വിജയപുരം പഞ്ചായത്തംഗം ബിനു മറ്റത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പള്ളിക്കത്തോട് പഞ്ചായത്തംഗം സൗമ്യ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭ കൗൺസിലർ മോളിക്കുട്ടി പുസ്തകപ്രകാശനം നടത്തി. ഫാ. മൈക്കിൾ ഔസേപ്പുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മാത്തുക്കുട്ടി പാലയ്ക്കൽ, തോമസുകുട്ടി തഴയ്ക്കമറ്റം, റാണി തോമസ് മൈലാങ്കൽ, ജൂലിറ്റ് തെരേസ തുടങ്ങിയവർ സംസാരിച്ചു. ഇടവകയുടെ ചരിത്രമെഴുതി ഗ്രന്ഥരചന ലോകത്തേക്കെത്തിയ വി.ടി. ആന്‍റണി വട്ടക്കുഴിയുടെ നാലാമത്​ പുസ്തകമാണ് ഓർമത്താളുകൾ. ആനിക്കാട് ഫാർമേഴ്‌സ് ബാങ്കി‍ൻെറ കർഷക പുരസ്കാരവും കേന്ദ്ര സർക്കാറി‍ൻെറ നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷ‍ൻെറ അവാർഡും ലഭിച്ചിട്ടുണ്ട്. KTL VZR 8 Pusthakaprakasanam 'ആന്‍റണിയുടെ ഓർമത്താളുകൾ' പുസ്തകം കോട്ടയം നഗരസഭ കൗൺസിലർ മോളിക്കുട്ടി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.