എരുമേലി: എരുത്വാപ്പുഴ സ്വദേശിനി പി.കെ. ശാന്തകുമാരിയുടെ 'പടർപ്പിലെ ചിലന്തികൾ' കവി രാജൻ കൈലാസ് നിർവഹിച്ചു. സമ്മേളനം സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടർ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്തു. ഇടകടത്തി ടി.കെ.എം.എം.എസ് സ്കൂൾ മാനേജർ കെ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പുസ്തക പരിചയം സ്വാഗതസംഘത്തിൻെറ ചെയർമാൻ കനൂൽ തുമരംപാറ നിർവഹിച്ചു. ആദ്യ പകർപ്പ് എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ജോർജുകുട്ടി ഏറ്റുവാങ്ങി. പഞ്ചായത്തംഗം ജെസ്ന നജീബ്, കെ.സി. ജോർജ് കുട്ടി, പി.കെ. അബ്ദുൽ കരീം, എം.എ. നിഷാദ്, കവയിത്രി പി.കെ. ശാന്തകുമാരി എന്നിവർ സംസാരിച്ചു. ചിത്രം: ശാന്തകുമാരിയുടെ 'പടർപ്പിലെ ചിലന്തികൾ' കവി രാജൻ കൈലാസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.