കെ-റെയിലിനെതിരെ വാഹന പ്രചാരണ ജാഥ

കോട്ടയം: വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ സണ്ണി മാത്യുവി‍ൻെറ നേതൃത്വത്തിൽ കെ-റെയിലിനെതിരെ 16,17, തീയതികളിൽ വാഹന പ്രചാരണ ജാഥ നടത്തും. ജാഥ മുളക്കുളത്ത്​ ആരംഭിച്ച്​ മാടപ്പള്ളിയിൽ സമാപിക്കും. ജില്ല നേതാക്കളായ പി.എ. നിസാം, നിസാർ അഹമ്മദ്, ബൈജു സ്റ്റീഫൻ, കെ.കെ.എം. സാദിഖ്, സുനിൽ ജാഫർ, അൻവർ ബാഷ, ജയമോൾ, അർച്ചന പ്രജിത്, അനീഷ് പാറമ്പുഴ, കെ.എച്ച്. ഫൈസൽ, ഹസീബ്, യുസുഫ് ഹിബ, പ്രഫ. റഷീദ്, ഷാജുദ്ദീൻ എന്നിവർ ജാഥ അംഗങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.