കെ-റെയില്‍ സര്‍ക്കാറിനെതിരായ വിധിയെഴുത്താകും -നാട്ടകം സുരേഷ്

ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരായ വിധിയെഴുത്താകുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് പറഞ്ഞു. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ കേരള സ്​റ്റേറ്റ് സര്‍വിസ് പെൻഷനേഴ്സ് അസോ. ജില്ല കമ്മിറ്റി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. വി.ജെ. ലാലി, ടി.എസ്. സലിം, മിനി കെ.ഫിലിപ്, കെ.ഡി. പ്രകാശന്‍, പി.കെ. മണിലാല്‍, ജോഷി സെബാസ്റ്റ്യന്‍, പി.ജെ. ആന്റണി, പി.ടി. തോമസ്, കെ.ജെ. ജോസഫ്, കെ.എം. ജോബ്, അന്‍സാരി ബാപ്പു, ഡി. സുരേഷ്, സോബിച്ചന്‍ കണ്ണമ്പള്ളി, വി. അരവിന്ദ്, അഭിഷേക് ബിജു, ജോമോന്‍ ഫിലിപ്പോസ്, ജിജി ഇയ്യാലില്‍, എ.ടി. വര്‍ഗീസ്, പ്രതീഷ് ജോസഫ്, ബിന്‍സി ബിനോയ്, സെലിന്‍ ബാബു, ഫിലോമിന തോമസ് എന്നിവര്‍ സംസാരിച്ചു. KTL CHR 1 K Rail കെ-റെയില്‍ വിരുദ്ധ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹം ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.