അടൂർ: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലും പി.ഡി.പി എൽ.ഡി.എഫിന് പിന്തുണ തുടരുമെന്ന് അടൂരിൽ കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പിൽ പി.ഡി.പി സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായി മറ്റൊരു രാഷ്ട്രീയമാറ്റവും സംസ്ഥാനത്തില്ല. സംസ്ഥാന വൈസ് ചെയർമാൻമാരായ വർക്കല രാജ്, അഡ്വ. മുട്ടം നാസർ, ജനറൽ സെക്രട്ടറിമാരായ വി.എം. അലിയാർ, സാബു കൊട്ടാരക്കര, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, മൈലക്കാട് ഷാ, മജീദ് ചേർപ്പ്, സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മൊയ്തീൻ ചെമ്പോത്തറ, അൻവർ താമരക്കുളം, ടി.എ. മുഹമ്മദ് ബിലാൽ, ടി.എ. മുജീബ് റഹ്മാൻ, ജില്ല പ്രസിഡന്‍റ് റഷീദ് പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.