കോട്ടയം: കേരള കോൺഗ്രസ് നേതൃത്വത്തിൽ കേരള ഐ.ടി ആൻഡ് പ്രഫഷനല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്‍റെ മകൻ അപു ജോണ്‍ ജോസഫാണ് സംസ്ഥാന പ്രസിഡന്‍റ്. കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക, പ്രഫഷനലുകളെയും ജോലിക്കാരെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക, പാര്‍ട്ടിയെ ഡിജിറ്റൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനക്ക് തുടക്കമിട്ടതെന്ന് അപു ജോണ്‍ ജോസഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജെയ്‌സ് ജോണ്‍ വെട്ടിയാറാണ് ഓഫിസ് ചാര്‍ജ് സംസ്ഥാന ജനറല്‍ സെക്രട്ടറി. മറ്റ് ഭാരവാഹികൾ: ജോബിന്‍ എസ്. കൊട്ടാരം, ജയ്‌സണ്‍ ഓലിക്കല്‍ (കോഓഡിനേറ്റര്‍മാര്‍), മാത്യു പുല്യാട്ടേല്‍ തരകന്‍, ജോസഫ് മാത്യു (സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍മാര്‍), ഷൈജു കോശി (സംഘടന ചുമതലയുള്ള കോഓഡിനേറ്റര്‍), സാജന്‍ തോമസ്, ഡോ. അമല്‍ ടോം ജോസ് (മീഡിയ കോഓഡിനേറ്റര്‍മാര്‍), സിജു നെടിയത്ത് (ട്രഷ). 5000 പ്രഫഷനലുകളെ പങ്കെടുപ്പിച്ച് ജൂലൈ 23ന് എറണാകുളത്ത് വിശാല കൺവെന്‍ഷന്‍ നടത്തും. തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി മേയ് 26ന് തൃക്കാക്കരയില്‍ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.