കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു -നാട്ടകം സുരേഷ്

ചങ്ങനാശ്ശേരി: പാചകവാതക സബ്സിഡി എടുത്തുകളഞ്ഞതോടെ കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്. കേന്ദ്ര സർക്കാറിന്‍റെ പാചകവാതക വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റി വട്ടപ്പള്ളി ജങ്​ഷനിൽ നടത്തിയ വിറക് വിതരണ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺ വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ്​ എം.എ. സജാദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച്. നാസർ, അംബിക വിജയൻ, ബ്ലോക്ക് പ്രസിഡന്‍റ്​ സോബിച്ചൻ കണ്ണമ്പള്ളി, സിംസൺ വേഷ്ണാൽ, റിജു ഇബ്രാഹീം, രഞ്ജിത്​ അറക്കൽ, എം.കെ. മനുകുമാർ, ഡെന്നീസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷേധത്തിന്‍റെ ഭാഗമായി വിറകുകെട്ടുകൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.