സില്‍വര്‍ലൈന്‍ വരുംതലമുറയുടെ ബാധ്യത -കുസുമം ജോസഫ്

ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ വരുംതലമുറക്ക് ബാധ്യതയായിരിക്കുമെന്ന് നാഷനല്‍ അലയന്‍സ് ഓഫ് പീപിള്‍സ് മൂവ്‌മെന്‍റ്​ സംസ്ഥാന കോഓഡിനേറ്റര്‍ പ്രഫ. കുസുമം ജോസഫ്. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ പേരൂര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ വി.ജെ. ലാലി, മിനി കെ.ഫിലിപ്, പി.കെ. ജോണി, സതീഷ് കാവ്യതാര, കെ. സദാനന്ദന്‍, സിന്ദു ദേവസ്യ, സുധീപ്കുമാര്‍, ടി.ജെ. ജോണികുട്ടി, ഡി. സുരേഷ്, കെ.എന്‍. രാജന്‍, എസ്. രാധാമണി, സെലിന്‍ബാബു, എ.ടി. വര്‍ഗീസ്, രതീഷ് ജോസഫ്, എം.കെ. മന്മഥന്‍, മിനി രാജു, ശാന്തമ്മ, സാജന്‍ പേരൂര്‍, കെ.പി. ഉണ്ണികൃഷ്ണന്‍, സാജന്‍ കൊരണ്ടിത്തറ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച 25ആം ദിവസത്തെ സത്യഗ്രഹ സമരം രാവിലെ 10മണിക്ക് കേരള സ്റ്റേറ്റ് സര്‍വിസസ് പെന്‍ഷനേഴ്‌സ് അസോ. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തും. ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.