സി.എസ്​.ഐ അസൻഷൻ ചർച്ച്​ വാർഷിക പരിപാടിക്ക്​ തുടക്കം

കോട്ടയം: സി.എസ്​.ഐ അസൻഷൻ ചർച്ചിന്‍റെ ശതാബ്​ദി ആഘോഷങ്ങളുടെ സമാപനവും 102ആം വാർഷികോഘാഷങ്ങളും ആരംഭിച്ചു. അസൻഷൻ ദിനമായ ഞായറാഴ്ച നാലിന്​ സംസർഗ ശു​ശ്രൂഷയും സ്​തോത്ര ആരാധനയും മഹായിടവക ബിഷപ്​ ഡോ. മലയിൽ സാബു കോശി ചെറിയാന്‍റെ നേതൃത്വത്തിൽ നടക്കും. വാർഷിക സമ്മേളനം വൈകീട്ട്​ ആറിന്​ പള്ളിയങ്കണത്തിൽ​​ ബസേലിയോസ്​ മാർത്തോമ മാത്യൂസ്​ തൃതീയൻ കാതോലിക്ക ബാവ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വികാരി റവ. ഡോ. പി.കെ. കുരുവിള, ചർച്ച് കമ്മിറ്റി ട്രഷറർ ജോൺ ചെറിയാൻ, സെക്രട്ടറി ജോളി ജേക്കബ്​ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.