സൗജന്യ മെഡിക്കൽ ക്യാമ്പും കോവിഡാനന്തര പരിശോധനയും

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ജങ്​ഷൻ ഫേസ്ബുക് ഗ്രൂപ്പും സമരറ്റിൻ മെഡിക്കൽ സെന്‍ററും ചേർന്ന് സൗജന്യ കോവിഡാനന്തര പരിശോധനയും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തും. ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ക്യാമ്പ്. മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ത്വഗ്​രോഗം, അസ്ഥിരോഗ, ദന്തരോഗ, ഇ.എൻ.ടി, കാർഡിയോളജി വിഭാഗങ്ങളാണ് ക്യാമ്പിൽ സംബന്ധിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. സൗജന്യ കീലേഷൻ തെറപ്പി കൗൺസിലിങ്ങും, പൈൽസ്, വെരിക്കോസ് വെയ്ൻ കൗൺസിലിങ്ങും ക്യാമ്പിനോട്​ അനുബന്ധിച്ച് നടത്തപ്പെടും. ബുക്കിങ്ങിന് ഫോൺ: 0481 2423535, 9446891209.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.