ചങ്ങനാശ്ശേരി: നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്ന് മന്ത്രി ജി.ആർ. അനില്‍. ചങ്ങനാശ്ശേരിയിലെ നെല്ല് കെട്ടിക്കിടക്കുന്ന പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ല് സംഭരണം കാര്യക്ഷമമായി നടത്താൻ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് കാലതാമസം ഒഴിവാക്കി അവരുടെ പണം നല്‍കാന്‍ തുടങ്ങി. ചില ബാങ്കുകള്‍ 24 മണിക്കൂറിനുള്ളിലും കേരള ബാങ്കുകള്‍ പോലുള്ളവ അരമണിക്കൂറിനുള്ളില്‍തന്നെ പണം നല്‍കി. 570865.9 ലക്ഷം ടണ്‍ നെല്ല് സീസണില്‍ സംഭരിച്ചുകഴിഞ്ഞു. 19,789 കൃഷിക്കാരില്‍നിന്ന് നെല്ല് സംഭരിച്ചതിന് 1410.05 കോടി കൃഷിക്കാര്‍ക്ക് നല്‍കി. 7499 കൃഷിക്കാര്‍ക്ക് പണം നല്‍കാനുണ്ട്. 22,990 കൃഷിക്കാരില്‍നിന്ന് നെല്ല് സംഭരിക്കാനുണ്ട്. 188.36 കോടി രൂപ ഇവര്‍ക്ക് നല്‍കണം. ഇതിനുള്ള നെല്ല് സംഭരണം നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയില്‍ 11,900 ഹെക്ടര്‍ കൃഷിഭൂമിയില്‍നിന്ന് 47,600 ടണ്‍ നെല്ലാണ് സംഭരിക്കാനുള്ളത്. ഇതില്‍ 37,600 ടണ്‍ നെല്ല് സംഭരിച്ചു. കൊയ്തുകഴിഞ്ഞ 5000 ടണ്‍ നെല്ല് സംഭരിക്കാനുണ്ട്. പാട്ടത്തിന് കൃഷിചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുന്ന സാഹചര്യം നിലവിലുണ്ട്. അവര്‍ക്കുകൂടി പരിരക്ഷ ലഭിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സുകള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജോബ് മൈക്കിൾ എം.എൽ.എയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.