മർദനമേറ്റ്​ മരിച്ച കുട്ടിയുടെ പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന്​ കണ്ടെത്തൽ

-മരിച്ചത്​ നാലുവർഷം മുമ്പ്​. ഹൃദയാഘാതമാണ്​ മരണകാരണമെന്നായിരുന്നു പോസ്റ്റ്​മോർട്ടം റിപ്പോർട്ട് തൊടുപുഴ: അമ്മയുടെ കാമുകന്‍റെ മർദനമേറ്റ് മരിച്ച ഏഴുവയസ്സുകാരന്‍റെ പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2019 എപ്രിൽ ആറിനാണ് തൊടുപുഴ കുമാരമംഗലത്ത്​ അമ്മയുടെ സുഹൃത്ത്​ അരുൺ ആനന്ദിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരിച്ചത്. ഇതിന് ഒരുവർഷം മുമ്പാണ്​ കുട്ടിയുടെ പിതാവ്​ ബിജുവിനെ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​. ഹൃദയാഘാതമാണ്​ മരണകാരണം എന്നായിരുന്നു പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​. എന്നാൽ, ഏഴുവയസ്സുകാരൻ ക്രൂ​ര മർദനത്തിനിരായി മരിച്ചതോടെ പിതാവിന്‍റെ മരണം സംബന്ധിച്ചും സംശയങ്ങളുയർന്നു. പിതാവിന്‍റെ മരണശേഷമാണ്​ കുട്ടിയുടെ അമ്മ, അരുൺ ആനന്ദിനൊപ്പം താമസം തുടങ്ങിയത്​. തുടർന്ന്​, ബിജുവിന്‍റെ പിതാവ്​ ബാബു നൽകിയ പരാതിയിൽ ​ക്രൈംബ്രാഞ്ച്​ ഇടുക്കി യൂനിറ്റ്​ അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി വീണ്ടും പോസ്റ്റ്​മോർട്ടം നടത്തിയപ്പോഴാണ്​ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തിയതാണെന്ന്​ തെളിഞ്ഞത്​. ഏഴുവയസ്സുകാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നാല്​ വയസ്സുകാരനായ സഹോദരൻ ലൈംഗികാതിക്രമത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. ഈ കേസിൽ അരുൺ ആനന്ദിന്​ കോടതി വ്യാഴാഴ്ച 21 വർഷം തടവ്​ ശിക്ഷ വിധിച്ചു. കുട്ടികളുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട്​ ക്രൈംബ്രാഞ്ച്​ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കുട്ടികളുടെ അമ്മയെ നുണപരിശോധനക്ക് വിധേയമാക്കാനും നീക്കമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.