സമസ്തയുടെ സ്ത്രീവിരോധം അപക്വം -എം.ജി.എം

കാഞ്ഞിരപ്പള്ളി: വിദ്യാർഥിനിയെ അവാർഡ് ഏറ്റുവാങ്ങാൻ ക്ഷണിച്ച് അപമാനിച്ച സമസ്തയുടെ സ്ത്രീവിരോധം അപക്വവും ഇസ്​ലാമിക വീക്ഷണത്തിനെതിരുമാണെന്ന് മുജാഹിദ് വിദ്യാർഥിനി വിഭാഗമായ എം.ജി.എം. ആരാധനാലയങ്ങളിൽ പോലും സ്ത്രീകൾക്ക് നമസ്കാരത്തിന് വിലക്കേർപ്പെടുത്തിയവരിൽനിന്ന്​ ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. നിലപാട് തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്‍റ്​ റസീന നജീബ് അധ്യക്ഷത വഹിച്ചു. അനീഷ നാസർ, റീജ സിദ്ദീഖ്, ഫാത്തിമ അജാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.