കൊല്ലം പള്ളിക്കാവ് ജവാൻമുക്കിൽ വിഷ്ണുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ അറസ്​റ്റിലായ ഒന്നാംപ്രതി പ്രകാശിനെയും രണ്ടാംപ്രതി രാജപാണ്ഡ്യനെയും കൃത്യം നടത്തിയ സ്ഥലത്ത് പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

പട്ടാപ്പകൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ്

കൊല്ലം: പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി.

മരുത്തടി ഓഞ്ചേലിൽ കിഴക്കതിൽ വിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തമിഴ്നാട് മധുര സ്വദേശി പ്രകാശ്, മകൻ രാജപാണ്ഡ്യൻ എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വള്ളിക്കാവിലെ പ്രതികളുടെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്.

തുടർന്ന് കൊലപാതകം നടന്ന ജവാൻമുക്കിൽ പ്രതികളെ എത്തിച്ച് തെളിവെടുത്തു. സംഭവസമയത്തുണ്ടായ ആക്രമണങ്ങളും അതിനുശേഷം കൊലപ്പെടുത്താനുണ്ടായ സാഹചര്യവും കൊലചെയ്ത രീതികളും പ്രതികൾ പൊലീസിനോട് വിവരിച്ചു. പ്രതികൾ താമസിക്കുന്ന വീടിെൻറ സമീപവാസികളിൽ പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

സുഹൃത്തുമായി വന്ന ബൈക്ക് തടഞ്ഞുനിർത്തിയാണ് പ്രകാശ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി പ്രകാശിന് ഇറച്ചിവെട്ടും രണ്ടാം പ്രതി രാജ പാണ്ഡ്യന് നായ്ക്കളെ വളർത്തി വിൽപനയുമാണ് തൊഴിൽ. ശക്തികുളങ്ങര സി.ഐ എൻ.ആർ. ജോസ്, എസ്.ഐ ബിജു, ടി. സത്യദാസ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.

Tags:    
News Summary - youth stabbed to death case crime scene examination with accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.