കൊല്ലം: ബംഗ്ലാദേശി പൗരന് അനധികൃത താമസവും ജോലിയും ശരിയാക്കിയ നൽകിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സിറ്റി പൊലീസിന്റെ ‘സുരക്ഷിത തീരം’ പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന മേഖലകളിൽ പണിയെടുത്ത് വരുന്നവരുടെ രജിസ്ട്രേഷൻ നടപടികൾക്കിടയിൽ കഴിഞ്ഞദിവസം വ്യാജ ആധാർ കാർഡുമായി രജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി വന്ന ബംഗ്ലാദേശി പൗരനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശി പൗരന് വ്യാജ ആധാർ കാർഡ് നിർമ്മിച്ചു നൽകുകയും അതുപയോഗിച്ച് ശക്തികുളങ്ങര ഹാർബറിലെ ബോട്ടിൽ ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്ത തപൻ ദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പൗരത്വത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ദേശീയ സുരക്ഷ ഏജൻസികളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ശക്തികുളങ്ങര എസ്.എച്ച്.ഒ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ജിബി, സന്തോഷ്, സുഭാഷ് ,സി.പി.ഒ രാഹുൽ കൃഷ്ണൻ,വനിതാ സി.പി.ഒ സൂര്യ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.