വിനായക ചതുർഥി ആഘോഷം; അതിർത്തിയിൽ മുൻകരുതൽ

പു​ന​ലൂ​ർ: ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന വി​നാ​യ​ക ച​തു​ർ​ഥി ആ​ഘോ​ഷം സ​മാ​ധാ​ന​ക​ര​മാ​ക്കാ​ൻ അ​തി​ർ​ത്തി​യി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച് ത​മി​ഴ്നാ​ട് പൊ​ലീ​സ്. ഏ​താ​നും വ​ർ​ഷം മു​മ്പ് ചെ​ങ്കോ​ട്ട ന​ഗ​ര​പ​രി​ധി​യി​ൽ ഗ​ണേ​ശ ച​തു​ർ​ഥി ഘോ​ഷ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ക​ലാ​പ​ത്തെ​തു​ട​ർ​ന്ന് വ​ൻ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​വും ഉ​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് മു​ൻ​ക​രു​ത​ലു​ക​ൾ.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന്​ ആ​ര്യ​ങ്കാ​വി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രെ​യും ചെ​ങ്കോ​ട്ട ന​ഗ​രാ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് പൊ​ലീ​സ് ക​ട​ത്തി​വി​ടു​ന്ന​ത്.

ചെ​ങ്കോ​ട്ട​യി​ൽ മാ​ത്രം എ​ണ്ണൂ​റോ​ളം പൊ​ലീ​സു​കാ​രെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചു. ചെ​ങ്കോ​ട്ട​യി​ൽ തെ​ങ്കാ​ശി എ​സ്.​പി കൃ​ഷ്ണ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 300ല​ധി​കം പൊ​ലീ​സു​കാ​ർ ചൊ​വ്വാ​ഴ്ച പ​രേ​ഡ് ന​ട​ത്തി. ചെ​ങ്കോ​ട്ട ന​ഗ​ര​പ​രി​ധി​യി​ൽ മാ​ത്രം 34 ഗ​ണ​പ​തി വി​ഗ്ര​ഹ​ങ്ങ​ൾ പൂ​ജ​ക്കാ​യി സ്ഥാ​പി​ച്ച് വി​ഗ്ര​ഹ​പൂ​ജ​ക​ൾ ശേ​ഷം ഗു​ണ്ടാ​റാ​റ്റി​ൽ ഘോ​ഷ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​യി നി​മ​ജ്ജ​നം ചെ​യ്യും.

Tags:    
News Summary - vinayak chathurthi fiesta; police takes stringent security measures in borders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.