അനസ്
Posted On
date_range Updated On
date_range ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ
കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പരവൂർ കൊല്ലം തട്ടാമല തൊടിയിൽ വീട്ടിൽ അനസ് (29) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ 17ന് രാത്രി 8.30 മണിയോടെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കുരീപ്പുഴ സ്വദേശിയായ ഹരികുമാറിന്‍റെ ഇരുചക്രവാഹനമാണ് മോഷണം പോയത്. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും അയത്തിൽ ജങ്ഷനുസമീപമുള്ള ആക്രിക്കടയിൽ നിന്ന് വിൽപന നടത്തിയ വാഹനം കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.