അഞ്ചൽ: പൊലീസിനെ കല്ലറിഞ്ഞ രണ്ടുപേർ അറസ്റ്റിലായി. നിലമേൽ പെരുമ്പിലിൽ കോളനിയിൽ സുനിൽ രാജ് (34), പറയരുകോണത്ത് തെക്കേക്കരവീട്ടിൽ കിരൺ (34) എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് മൂന്നിന് രാത്രി 11.30 ഓടെയായിരുന്നു സംഭവം. നിലമേൽ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻവശം സംശയാസ്പദമായ രീതിയിൽ കണ്ട ഇരുവരുെടയും സമീപത്തേക്കെത്തിയ പൊലീസിന് നേെര കല്ലേറ് നടത്തിയ ശേഷം പഞ്ചായത്ത് ഓഫിസിന് പിന്നിലേക്ക് ഓടിമറയുകയായിരുന്നുവത്രേ. അന്നുതന്നെ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് വാഹനത്തിലെ കാമറാ ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
എസ്.ഐ ശരലാൽ, ഗ്രേഡ് എസ്.ഐ ദിലീപ്കുമാർ, സി.പി.ഒമാരായ അൻസിലാൽ, പ്രഭാത്, നവാസ് എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കര കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.