കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വിസ് വിഭാഗത്തില്‍പ്പെട്ട ആബ്സെന്റി വോട്ടര്‍മാര്‍ക്ക് (എ.വി.ഇ.എസ്) ഫോറം 12 ഡി പ്രകാരം സ്വന്തം നിയോജകമണ്ഡലത്തില്‍ ഞായറാഴ്ച മുതല്‍ 23 വരെ പോസ്റ്റല്‍വോട്ട് ചെയ്യാം. രാവിലെ അഞ്ചു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം. മൂന്ന് പോസ്റ്റല്‍ വോട്ടിങ് സെന്ററുകളാണ്(പി.വി.സി) ക്രമീകരിച്ചതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. കൊല്ലം ലോക്സഭ മണ്ഡലത്തില്‍ തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാം. ആലപ്പുഴ ലോക്സഭ മണ്ഡലപരിധിയിൽ കരുനാഗപ്പള്ളി സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂൾ, മാവേലിക്കര ലോക്സഭാ മണ്ഡലപരിധിയിൽ കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂളുമാണ് വോട്ടിങ് കേന്ദ്രങ്ങള്‍.
അവശ്യസര്‍വിസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിങ് ഉപവരണാധികാരിയായി എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ കെ. അനുവിനെ നിയോഗിച്ചു. ഫോണ്‍: 9746914328.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.