കൊല്ലം: എക്സൈസ് സ്പെഷൽ സ്ക്വാഡ് സംഘം മയ്യനാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ മൂന്നുകിലോ കഞ്ചാവുമായി മൂന്നുപേരെ പിടികൂടി. പുനലൂർ ഏരൂർ വിളക്കുപാറ പുളിവിള വീട്ടിൽ സുരേഷ് (38), കോട്ടയം മണിമല കരിക്കാട്ടൂർ കാരയ്ക്കാട്ട് വീട്ടിൽ ജോയ് ജോസഫ് (39), മയ്യനാട് നടുവിലക്കര കൊച്ചുവീട്ടിൽ സന്തോഷ് (40) എന്നിവരെയാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.
വിളക്കു പാറയിൽ റബർ തടി വ്യാപാരം നടത്തിവരികയായിരുന്ന സുരേഷ് വ്യാപാരത്തിൽ നഷ്ടം വന്നതോടുകൂടി സുഹൃത്തായ ജോയ് ജോസഫും കൂടി ചേർന്ന് കഞ്ചാവ് വിൽപന ആരംഭിക്കുകയായിരുന്നു. മയ്യനാട് സ്വദേശി സന്തോഷിെൻറ പരിചയത്തിലുള്ള തമിഴ്നാട് ഉസിലാംപെട്ടി സ്വദേശിയായ പാണ്ടി എന്നയാളിൽനിന്നും നാല് കിലോ കഞ്ചാവ് 60000 രൂപക്ക് വാങ്ങി ജില്ലയിൽ വിൽപന നടത്തിവരികയായിരുന്നു.
മയ്യനാട് സന്തോഷിന് 1.2 കിലോ ഗ്രാം കഞ്ചാവ് മയ്യനാട് തോപ്പിൽ മുക്കിൽ വെച്ച് കൈമാറുമ്പോഴാണ് എക്സൈസ് സംഘം മൂന്ന് പേരെയും പിടികൂടിയത്. കാറിെൻറ മുൻവശത്തെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.7 കിലോ കഞ്ചാവും കണ്ടെടുത്തു. കാപ്പിൽ-വർക്കല ബീച്ചുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പുതുവർഷ ആഘോഷത്തിന് വിൽപന നടത്താൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബീച്ചുകളിലും റിസോർട്ടുകളിലും പരിശോധന നടത്തുമെന്ന് അസി. എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവൻറീവ് ഓഫിസർമാരായ നിഷാദ്, എസ്.പി. വിധുകുമാർ, എസ്. ബിനുലാൽ സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. ശ്രീനാഥ്, പി.എസ്. ശരത്ത്, ടി. നഹാസ്, ആർ. വിഷ്ണു എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.