സ്വർണമാലയും പണവും കവർന്ന സംഘത്തിലെ രണ്ടാമനും പിടിയിൽ

കൊല്ലം: മധ്യവയസ്കന്‍റെ സ്വർണമാലയും പണവും കവർന്ന സംഘത്തിലെ രണ്ടാമനും അറസ്റ്റിൽ. കന്‍റോൺമെന്‍റ് വെസ്റ്റ് ഡിപ്പോ പുരയിടത്തിൽ ജോൺ വർഗീസ് (മനു-32 )ആണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. മാർച്ച് 26ന് ബൈക്കിന് കൈ കാണിച്ച മധ്യവയസ്കനെ പാരിപ്പള്ളിയിലെത്തിച്ച് മദ്യപിപ്പിച്ച ശേഷം എ.ടി.എം കാർഡ് മോഷ്ടിച്ച് 45,000 രൂപ കൈക്കലാക്കുകയും സ്വർണമാല മോഷ്ടിച്ച് വഴിയിലുപേക്ഷിക്കുകയുമായിരുന്നു. പ്രതികളിലൊരാൾ നേരത്തേ പിടിയിലായിരുന്നു. ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്കുമാർ, അഷ്റഫ്, ബാലചന്ദ്രൻ, ജയലാൽ, ജെയിംസ് എസ്.സി.പി.ഒ മാരായ സജീവ്, പ്രജേഷ് സി.പി.ഒമാരായ സുനീഷ്, അനു, ശ്യാം, രമേശ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

മോഷ്ടാവ് അറസ്റ്റിൽ

അ​ഞ്ച​ൽ: പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​െൻറ ശ്രീ​കോ​വി​ൽ കു​ത്തി​പ്പൊ​ളി​ക്കു​ക​യും കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​പ്പൊ​ട്ടു​ക​ളും മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കി​ളി​മാ​നൂ​ർ കാ​ട്ടു​പു​റം റോ​ഡ​രി​ക​ത്തു​വീ​ട്ടി​ൽ രാ​ജീ​വ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2021 ആ​ഗ​സ്റ്റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ രാ​ജീ​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ക്ഷേ​ത്ര​ത്തി​ലെ ന​ട​ത്തി​യ മോ​ഷ​ണ​വും സ​മ്മ​തി​ച്ച​ത്. അ​ഞ്ച​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക്കെ​തി​രെ ക​ട​യ്ക്ക​ൽ, ച​ട​യ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​ക​ളും കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ക്കേ​സും നി​ല​വി​ലു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.