കൊല്ലം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണ ശ്രമവും ചിന്നക്കടയിെല മൊബൈൽ കടയിൽ മോഷണവും നടത്തിയ സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിൽ. ആലപ്പുഴ രാമങ്കരി സ്വദേശിയായ ടിേൻറാ (19) ആണ് കൊല്ലം ഇൗസ്റ്റ് പൊലീസിെൻറ പിടിയിലായത്.
കേസിൽ മയ്യനാട് പടനിലം കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ശരത്(24) എറണാകുളത്തുനിന്നും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരിയിൽ നടത്തിയ തിരച്ചിലിലാണ് പ്രതി പിടയിലായത്. കഴിഞ്ഞ നാലിനായിരുന്നു മൊബൈൽ കടകൾ കേന്ദ്രീകരിച്ച് മൂന്നംഗ സംഘം മോഷണം നടത്തിയത്.
സംഘത്തിലെ മൂന്നാമനായുള്ള അന്വേഷണം തുടരുകയാണ്. ഇൗസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.െഎമാരായ ദിൽജിത്ത്, ജയലാൽ, സി.പി.ഒമാരായ സുനിൽ, അനിൽ, പ്രജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.