വിഷ്ണു
Posted On
date_range Updated On
date_range മോഷ്ടിച്ച സ്കൂട്ടറുമായെത്തിയ യുവാവ് പിടിയിൽ
ശൂരനാട്: കരുനാഗപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായെത്തിയ യുവാവ് പൊലീസിന്‍റെ വാഹന പരിശോധനക്കിടെ, പിടിയിലായി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് കാട്ടൂർ വടക്കതിൽ കൊച്ചു വിഷ്ണു എന്ന വിഷ്ണു (28) ആണ് പിടിയിലായത്.
ശൂരനാട് കെ.സി.ടി മുക്കിൽ ശൂരനാട് പൊലീസിന്‍റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടയിലാണ് കരുനാഗപ്പള്ളി ചന്തയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായെത്തിയ വിഷ്ണു പിടിയിലായത്. ശൂരനാട് സ്റ്റേഷൻ പരിധിയിൽ ഈ മാസം11ന് മറ്റൊരു സ്കൂട്ടറും മൊബൈൽ ഫോണും കവർന്നതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് എസ്.എച്ച്.ഒ ജോസഫ് ലിയോൺ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.