കൊല്ലം തുറമുഖത്തുനിന്ന് പായ്ക്കപ്പലിൽ മടങ്ങുന്ന നെതർലൻഡ്സ് സ്വദേശി ജെറോൺ എല്യൂട്ട്

തുറമുഖത്ത് പിടിച്ചിട്ട പായ്ക്കപ്പലുമായി സഞ്ചാരി മടങ്ങി

കൊല്ലം: തുറമുഖത്തിന് സമീപത്തുനിന്ന് തീരദേശ പൊലീസ് കസ്റ്റഡിയിലെടുത്ത പായ്ക്കപ്പലും അതിലെത്തിയ സമുദ്ര സഞ്ചാരിയും ഒരാഴ്ചക്ക് ശേഷം മടങ്ങി.

നെതർലൻഡ്സ് സ്വദേശിയും രാജ്യാന്തര നീന്തൽ പരിശീലകനുമായ ജെറോൺ എല്യൂട്ടാണ് വെള്ളിയാഴ്ച വൈകീട്ടോടെ ത‍െൻറ പായ്ക്കപ്പലിൽ കൊല്ലം തീരം വിട്ടത്. കഴിഞ്ഞ 26ന് തുറമുഖത്തിന് സമീപം അനാഥമായ നിലയിലാണ് തീരദേശ പൊലീസ് പായ്ക്കപ്പൽ കണ്ടെത്തിയതും തുടർന്ന് പിടിച്ചെടുത്തതും.

കൊച്ചിയിൽനിന്ന് ആൻഡമാൻ നിക്കോബാറിലേക്കുള്ള യാത്രാമധ്യേ പായ്ക്കപ്പലിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ പായ്ക്കപ്പലിൽ ഉണ്ടായിരുന്ന കയാക്കിങ് വഞ്ചിയിൽ കൊല്ലം തീരത്ത് അടുക്കുകയായിരുന്നു എന്നാണ് ജെറോൺ എല്യൂട്ട് പറഞ്ഞത്.

തുടർന്ന് നടത്തിയ പരിശോധനയിൽ പായ്ക്കപ്പലി‍െൻറ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതായി വ്യക്തമായിരുന്നു. തുടർന്ന് ടാൻസാനിയ, ഹോളണ്ട് എന്നിവിടങ്ങളിൽനിന്ന് രജിസ്ട്രേഷൻ പുതുക്കുന്നതിന് നടപടികൾ പൂർത്തിയാക്കിയതോടെയാണ് തിരികെ പ്പോകാനുള്ള വഴിതെളിഞ്ഞത്. ഇദ്ദേഹത്തി‍െൻറ കാലിന് പരിക്കേറ്റതും യാത്ര വൈകിച്ചു.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയായത്. തുടർന്ന് തീരദേശ പൊലീസി‍െൻറ ബോട്ടിൽ തുറമുഖത്തി‍െൻറ അതിർത്തിവരെ ജെറോണിനെ എത്തിച്ചു. അവിടെനിന്ന് പായ്ക്കപ്പലിൽ ജെറോൺ ത‍െൻറ സമുദ്രയാത്ര പുനരാരംഭിച്ചു.

Tags:    
News Summary - The traveler returned with the ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.