കിളികൊല്ലൂര്‍: വ്യാജ ലോജിസ്റ്റിക് സ്ഥാപനത്തിന്റെ പേരില്‍ വാഹനം കരാറിലെടുത്ത് തിരികെ നല്‍കാതെ പണയം െവച്ചയാള് പിടിയില്‍. പാലക്കാട് ചിറ്റൂര്‍ പെരുവമ്പ് വെള്ളീശ്വരം ചെറുവട്ടത്ത് വീട്ടില്‍ നിന്നും എറണാകുളം കാക്കനാട് എച്ച്.പി പെേട്രാള്‍ പമ്പിന് സമീപം തേവയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ ലൈന്‍ 48 ല്‍ കാര്‍ത്തിക് (27) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ കിളികൊല്ലൂര്‍ സ്വദേശിയായ സാജിദ് വാഹിദ് എന്നയാളുടെ പിക്അപ് വാൻ കാര്‍ത്തിക് 25000 രൂപ മാസ വാടകക്ക് ഫോണിലൂടെ കരാറുറപ്പിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം ലോജിസ്റ്റിക് സ്ഥാപനത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് എറണാകുളത്തേക്ക് കൊണ്ടുപോയി. മാസവാടക നല്‍കാതിരുന്നതിനെ തുടര്‍ന്ന് വാഹന ഉടമ വാഹനം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വാഹനം നല്‍കിയില്ല.
തുടര്‍ന്ന് സാജിദ് വാഹിദ് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ വിശ്വാസ വഞ്ചനക്കും ചതിക്കും രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വാഹനം ഒരു ലക്ഷം രൂപ വാങ്ങി മറ്റൊരാള്‍ക്ക് പണയപ്പെടുത്തിയതായി കണ്ടെത്തി. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനീഷ്.എ.പി, നിസാക്ക്, ജയന് കെ. സക്കറിയ, എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.