പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

കിളികൊല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയയാളെ പൊലീസ് പിടികൂടി. ഉളിയൻകോവിൽ, ശ്രീഭദ്രനഗർ 48 ജാനകി നിവാസിൽ ബിനു (38) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കിളികൊല്ലൂർ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ എൻ. വിനീത്, എസ്.ഐമാരായ സുകേഷ്, താഹാക്കോയ, അനിൽ, സി.പി.ഒ സിന്ധു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - The man who raped the girl was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.