കൊല്ലം: മദ്യലഹരിയിൽ ഇഷ്ടികകൊണ്ട് തലക്കടിച്ചയാൾ പൊലീസ് പിടിയിലായി. പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയിൽ സുന്ദരൻ ആന്റണി ആണ് (52) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കടലിൽ ജോലിക്ക് പോകാനായി പോർട്ട് ഭാഗത്ത് എത്തിയ പള്ളിത്തോട്ടം സെഞ്ച്വറി നഗർ 189ൽ യേശുദാസനെ അകാരണമായി അസഭ്യം പറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിച്ചിരുന്നു.
ഇതു ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രകോപിതനായ ഇയാൾ കൈയിൽ കിട്ടിയ ഇഷ്ടികകൊണ്ട് യേശുദാസനെ മർദിക്കുകയായിരുന്നു. ഇഷ്ടിക തോർത്തിൽ കെട്ടി തലക്കടിച്ച് പരിക്കേൽപ്പിച്ചു. അടിയേറ്റ് തറയിൽ വീണ യേശുദാസന് തലയിൽ സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിത്തോട്ടം പൊലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഉടൻതന്നെ പ്രതിയെ പിടികൂടുകയായിരുന്നു. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസ്, എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, ഹിലാരിയോസ്, സുരേഷ്, സി.പി.ഒ തോമസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.