നി​യാ​സ്

കഞ്ചാവ്‌ വിൽപന ശൃംഖലയിലെ പ്രധാനി അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി ട്രെയിനിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കായംകുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിയിലായി. കൊല്ലം വവ്വാകാവ് എസ്.ബി.ഐ ജങ്ഷനിൽ സ്കൂട്ടറിൽ 14 കിലോ കഞ്ചാവ്‌ നടത്തിയ കേസിലെ പ്രധാനപ്രതിയും മൊത്ത വിൽപനക്കാരനുമായ തഴവ കടത്തൂർ മുറിയിൽ എൻ.എൻ കോട്ടേജിൽ നിയാസാണ് (36, കൊളപ്പുള്ളി) പിടിയിലായത്.

എക്സൈസ് സ്പെഷൽ സ്‌ക്വാഡ് ഷാഡോ വിഭാഗത്തിന്റെ പിടിയിലാകുമെന്ന് വന്നപ്പോൾ ഇയാൾ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ കാസർകോടുള്ള ഭാര്യാ വീട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്.

കേസിലെ ഒന്നാംപ്രതി ഷംനാദിനെ ചോദ്യംചെയ്തതിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിയാസിനെ പിടികൂടിയത്. സ്കൂട്ടറും പിടിച്ചെടുത്തു. കൊല്ലം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം ഭാഗങ്ങളിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.

തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമീഷണർ വി. റോബോട്ട് അറിയിച്ചു. എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്‍റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, പ്രിവന്‍റിവ് ഓഫിസർ ആർ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ, അജീഷ് ബാബു, ഗോപകുമാർ, ജൂലിയൻ ക്രൂസ്, ശ്രീനാഥ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഗംഗ, ഡ്രൈവർ സുബാഷ് എന്നിവരാണ് പൊലീസ് സംഘത്തിലുള്ളത്.

Tags:    
News Summary - The head of the cannabis sales chain has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.