ആദിത്യൻ, ഇർഫാൻ, ശ്രീരാജ്
കൊല്ലം: വീട്ടുവളപ്പിൽനിന്ന് പമ്പ് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടി. ഉളിയക്കോവിൽ രമ്യ ഹൗസിൽ ശ്രീരാജ് (23), ഉളിയക്കോവിൽ വൈദ്യശാല നഗർ-187 ആദിത്യൻ (21), ഉളിയക്കോവിൽ ചോതി ഭവനത്തിൽ ഇർഫാൻ (19) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 27ന് ഉച്ചയോടെ ഉളിയക്കോവിലിലെ രാജലക്ഷ്മിയുടെ വീട്ടുപറമ്പിലെ കിണറ്റിൽ ഘടിപ്പിച്ചിരുന്ന 8000 രൂപയോളം വില വരുന്ന വാട്ടർ പമ്പാണ് സംഘം മോഷ്ടിച്ചത്. പ്രതികൾ വാട്ടർ പമ്പ് മോഷണം ചെയ്തു കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസ് രാജലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇവരെ അറസ്റ്റ് ചെയ്തു.
കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു, ജയിംസ്, എസ്.സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.