ഹൻസിതയെന്ന മണ്ണുമാന്തി കപ്പലി​െൻറ ഭാഗങ്ങൾ കരക്കെത്തിച്ചപ്പോൾ

കടപ്പുറത്തടിഞ്ഞ മണ്ണുമാന്തി കപ്പൽ ഒടുവിൽ ഓർമയായി

ഇരവിപുരം (കൊല്ലം): ഹൻസിതയെന്ന മണ്ണുമാന്തി കപ്പൽ ഒടുവിൽ ഓർമയായി. അഞ്ചുവർഷം മുമ്പ് നങ്കൂരം തകർന്ന് കാക്കതോപ്പ് കളീക്കൽ കടപ്പുറത്തേക്ക് അടിച്ചുകയറിയ ഹൻസിതയുടെ അവസാന ഭാഗങ്ങളും കരക്കെത്തിച്ചു.

2016 ജൂണിലാണ് കൊല്ലം പോർട്ടിന് സമീപം നങ്കൂരമിട്ടിരുന്ന മുംബൈ കേന്ദ്രമായ ഷിപ്പിങ് കമ്പനിയുടെ ഹൻസിതയെന്ന മണ്ണുമാന്തി കപ്പൽ ശക്തമായ കടൽകയറ്റത്തിൽ​െപട്ട് നങ്കൂരം തകർന്ന് മുണ്ടയ്ക്കൽ കളീയ്ക്കൽ കടപ്പുറത്തേക്ക് അടിച്ചുകയറിയത്. കപ്പൽ തീരത്തു കിടന്നതിനെ തുടർന്ന്, തീരപ്രദേശത്തുണ്ടായിരുന്ന നിരവധി വീടുകൾ കടലാക്രമണത്തിൽ തകരുകയും തീരവാസികളുടെ വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു.

മണ്ണിൽ പുതഞ്ഞു പോയ കപ്പൽ ഇവിടെനിന്ന് നീക്കാൻ അധികൃതർ പല ശ്രമങ്ങളും നടത്തിയെങ്കിലും കപ്പൽ അനക്കാൻ കഴിഞ്ഞില്ല. തുടർന്ന്, കപ്പൽ പൊളിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു. രണ്ടുവർഷം കൊണ്ടാണ് കപ്പൽ പൊളിച്ചുനീക്കിയത്. അവസാന ഭാഗവും കരക്കെത്തിയെങ്കിലും കടലിൽ കപ്പലിെൻറ ഭാഗങ്ങൾ ഇനിയുമുണ്ടോയെന്ന പരിശോധന നടന്നുവരുകയാണ്. 

Tags:    
News Summary - The dredger that sank off the coast was finally remembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.