മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ചനായ കൊല്ലം സ്വദേശി പി.സി. ചെറിയാനെ (ഷിബു -53) പോക്സോ വകുപ്പ് പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
ഈ വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിച്ചതനുസരിച്ചാണ് പൊലീസിൽ പരാതി നൽകിയത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സി.എസ്. അഭിരാം, എ.എസ്.ഐ റിയാസ്, വനിത എ.എസ്.ഐ തുളസിഭായി, സീനിയർ സി.പി.ഒമാരായ അജിത്ത്, സാജിദ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ അന്വേഷണ സംഘം പ്രതിയെ കൊല്ലത്തുനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.