ഇത്തിക്കരയാറില്‍ കാണാതായ യുവാവിനായി അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീമും
മുങ്ങല്‍ വിദഗ്ധരും തിരച്ചിൽ നടത്തുന്നു
കൊട്ടിയം: സുഹൃത്തുക്കളൊടൊപ്പം ആറ്റിലിറങ്ങവെ ഒഴുക്കില്‍പ്പെട്ട് കാണാതായ നൗഫലിനായി (21) ഇന്നും തെരച്ചിൽ തുടരും. പള്ളിമൺ ഇത്തിക്കരയാറ്റില്‍ കുണ്ടുമണ്‍ മുസ്ലിം ജമാഅത്ത് പള്ളിക്ക് താഴെ പാണക്കുഴി ചീപ്പിനടുത്ത് ചൊവ്വാഴ്ച ഉച്ചക്കാണ് അയത്തില്‍ അനുഗ്രഹനഗര്‍ 71 സജീനാ മന്‍സിലില്‍ നജീബിന്റെയും നെസീമയുടെയും മകനായ നൗഫൽ ഒഴുക്കിൽപ്പെട്ടത്. വെൽഡിങ് ജോലിക്കായി പോയ നൗഫലടക്കം അഞ്ചുപേരാണ് ആറ്റുതീരത്തെത്തിയത്. ഇവരില്‍ ഒരാള്‍ കരക്കിരിക്കുകയും മറ്റു നാലുപേര്‍ ആറ്റില്‍ ഇറങ്ങുകയുമായിരുന്നു.
ശക്തമായ ഒഴുക്കില്‍പ്പെട്ട നാലുപേരില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ അറിയിച്ചതനുസരിച്ച് കണ്ണനല്ലൂര്‍ പൊലീസും അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീമും മുങ്ങല്‍ വിദഗ്ധരും രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും നൗഫലിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.